06:21pm 22 November 2026
NEWS
റീയൂണിയന് പിന്നാലെ വിവാഹിതയായ യുവതിയുടെ ത്രികോണ പ്രണയം; മാലിനിയേയും കാമുകനേയും കൊലപ്പെടുത്തിയത് യുവതിയുടെ മറ്റൊരു കാമുകൻ
22/11/2026  03:46 PM IST
nila
റീയൂണിയന് പിന്നാലെ വിവാഹിതയായ യുവതിയുടെ ത്രികോണ പ്രണയം; മാലിനിയേയും കാമുകനേയും കൊലപ്പെടുത്തിയത് യുവതിയുടെ മറ്റൊരു കാമുകൻ

 


ചെന്നൈ: പ്രണയബന്ധത്തിലെ പകയെ തുടർന്ന് തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ യുവതിയെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്തി. മാലിനി (31), രഞ്ജിത് കുമാർ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പരിചയക്കാരനായ സഞ്ജീവ് ഗാന്ധി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിനി വിവാഹിതയാണ്. 

തിരുവണ്ണാമലയിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന മാലിനിയും സഞ്ജീവ് ഗാന്ധിയും കഴിഞ്ഞ വർഷം നടന്ന സ്കൂൾ റീയൂണിയനിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെ മാലിനി, തന്റെ മൂത്ത സഹോദരിയുടെ ബന്ധുവായ രഞ്ജിത് കുമാറുമായി അടുപ്പത്തിലായതോടെ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുത്തു. കഴിഞ്ഞ ഒരു മാസമായി മാലിനി സഞ്ജീവിൽനിന്ന് അകലം പാലിച്ചിരുന്നതായാണ് വിവരം.

ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി മാലിനിയും രഞ്ജിത് കുമാറും ഒരുമിച്ച് എത്തിയപ്പോഴായിരുന്നു ആക്രമണം. കാറിൽനിന്ന് പുറത്തിറങ്ങിയ ഉടൻ സഞ്ജീവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്ത് ആടുകളെ മേയ്ക്കുകയായിരുന്ന വയോധികയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സഞ്ജീവ് ഗാന്ധി തിരുവണ്ണാമലയിൽ ടിവികെയുടെ സജീവ പ്രവർത്തകനാണെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img